മാർച്ച് 15 വരെ പേയ്ടിഎം വോലറ്റ്, ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ട് എന്നിവയിൽ പണം നിക്ഷേപിക്കുന്നതിനു തടസ്സമില്ല. 29ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന റിസർവ് ബാങ്ക് നിയന്ത്രണമാണ് 15 ദിവസത്തേക്കു കൂടി നീട്ടിയത്.
15 മുതൽ പണം നിക്ഷേപിക്കാനാവില്ല. എന്നാൽ അന്നുവരെ നിക്ഷേപിക്കുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിൻവലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകളിൽ ഉപയോഗിക്കുന്നതിനോ തടസ്സമില്ല. പൊതുജനതാൽപര്യം കണക്കിലെടുത്താണ് ആർബിഐ കാലാവധി നീട്ടിയത്. ചട്ടലംഘനത്തിന്റെ പേരിലാണ് ആർബിഐ നടപടി.