ജിഎസ്ടി നിയമത്തിന്റ സെക്‌ഷൻ 2(52) പ്രകാരം മണി, സെക്യൂരിറ്റി തുടങ്ങിയവയ്ക്ക് ജിഎസ്ടി ബാധകമല്ല. ഇത് പ്രകാരം മാസത്തവണയായി ചിട്ടിക്കു വേണ്ടി പണം അടയ്ക്കുമ്പോൾ ജിഎസ്ടി കൊടുക്കേണ്ടതില്ല.
ഇവിടെ ചിട്ടിപ്പണം ലേലത്തിലൂടെ ആയാലും, നറുക്കെടുപ്പിലൂടെ കിട്ടിയാലും,കാലാവധി തികയുന്ന മുറയ്ക്ക് പിൻവലിച്ചാലും പണം കൈപ്പറ്റുന്ന സന്ദർഭത്തിലാണ് ജിഎസ്ടി നൽകേണ്ടത്. കെഎസ്എഫ്ഇ തരുന്ന സേവനത്തിനായി ഫോർമാൻ’സ് കമ്മിഷൻ അവർക്കു കൊടുക്കേണ്ടതുണ്ട്. നിലവിൽ ചിട്ടി തുകയുടെ 5% ആണ് ഫോർമാൻ’സ് കമ്മിഷൻ. ഈ തുകയുടെ മുകളിൽ 18% ജിഎസ്ടി ആണ് ബാധകം. ജിഎസ്ടി നിയമപ്രകാരം 12% ആയിരുന്ന നികുതി ഇപ്പോൾ 18% ആക്കി ഉയർത്തിയിട്ടുണ്ട്. ഇതിനു പുറമേ ബാങ്ക്, മുതലായ ധനകാര്യസ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോഴും ജിഎസ്ടിയുടെ പരിധിയിൽ വരുന്നില്ല.