ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടാറ്റ, ഇന്‍വെസ്റ്റ്‌മെന്റ് ടെക്‌നോളജി മേഖലയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്.
ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ ടാറ്റ ഡിജിറ്റലാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ടാറ്റയുടെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂ അടിസ്ഥാനമാക്കി സ്റ്റോക് ട്രേഡിങ്, മ്യൂച്ച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം സജീവമാക്കുകയാണ് ലക്ഷ്യം.
ടാറ്റ ഫിന്‍ടെക് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ പുതിയ പ്ലാറ്റ്‌ഫോം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അവതരിപ്പിക്കാനാണ് പദ്ധതി. നിലവില്‍ സ്റ്റോക് ബ്രോക്കിങ് വിപണിയുടെ 40 ശതമാനം വിഹിതവും കൈയാളുന്നത് സിറോധയാണ്. 30 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നിലവില്‍ ഇന്‍വെസ്റ്റ്‌മെന്റ് ടെക്‌നോളജി മേഖല രേഖപ്പെടുത്തുന്നത്.