ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സും എംബസി ഗ്രൂപ്പും ചേർന്ന് ടെക്നോ പാർക്ക് ഫേസ് മൂന്നിൽ നിർമിക്കുന്ന എംബസി ടോറസ് ടെക്സോണിലെ ആദ്യ കെട്ടിടം നയാഗ്ര നാളെ വൈകിട്ടു 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നയാഗ്രയിൽ 13 നിലകളിലായി 15 ലക്ഷം ചതുരശ്രയടി ഐടി സ്പേയ്സ് ഉണ്ടാകും. അടുത്ത ഘട്ടത്തിൽ ഇതേ സ്പേയ്സ് ഉള്ള മറ്റൊരു കെട്ടിടം കൂടി നിർമിക്കും. ആകെ 11.45 ഏക്കർ സ്ഥലത്താണ് എംബസി ടെക്സോൺ വരിക. നയാഗ്രയിലെ 10 ലക്ഷം ചതുരശ്രയടി സ്പേയ്സാണു വാടകയ്ക്കു നൽകാൻ കഴിയുക. ഇതിൽ 85 ശതമാനവും ഉദ്ഘാടനത്തിനു മുൻപു തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ലോബികൾ, ഫുഡ് കോർട്ടുകൾ, ചൈൽഡ് കെയർ സെന്റർ എന്നിവയെല്ലാം നയാഗ്രയിലുണ്ട്.
യുഎസ് ആസ്ഥാനമായ ആഗോള ഡവലപ്പർ കമ്പനിയായ ടോറസ് ആകെ 50 ലക്ഷം ചതുരശ്രയടിയുടെ വികസന പദ്ധതിയാണു ടെക്നോ പാർക്ക് ഫേസ് മൂന്നിൽ നടപ്പാക്കുന്നത്.