GST ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാം

കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017 എന്നിവ പ്രകാരം 2023 മാര്‍ച്ച് 31 വരെ പുറപ്പെടുവിച്ച ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം. 2024 ജനുവരി 31 വരെയാണ് നികുതിദായകര്‍ക്ക് അവസരമുള്ളത്. ഇതുവഴി അപ്പീല്‍ തീര്‍പ്പാകുന്നത് വരെ റിക്കവറി നടപടികളില്‍ നിന്നും സ്റ്റേ വാങ്ങാനും കഴിയും

ഉത്തരവ് തീയതിക്ക് 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്യേണ്ടതായിരുന്നെങ്കിലും ചില നികുതി ദായകര്‍ക്ക് ഇതിന് കഴിഞ്ഞിട്ടില്ല. അപ്പീല്‍ നല്‍കാത്ത കേസുകളില്‍ സ്റ്റേ നടപടി ഇല്ലാത്തതിനാല്‍ കുടിശിക പിരിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്റ്റ് ടാക്‌സേസ് ആന്‍ഡ് കസ്റ്റംസ് നോട്ടിഫിക്കേഷന്‍ 53/2023 പരിശോധിക്കുക. കുടിശ്ശിക വിവരങ്ങള്‍ അറിയുന്നതിന് ജി.എസ്. ടി പോര്‍ട്ടലില്‍ Services >Ledgers>Electronic Liability Register>Part II:Other than return related liabilities എന്ന വഴിയോ, ഓഫീസില്‍ നേരിട്ട് ഹാജരാവുകയോ ചെയ്യാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *