ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി സർക്കാർ 1.31 കോടി രൂപ അനുവദിച്ചു. തിരക്ക് കൂടിയതോടെ സന്നിധാനത്ത് ശുചീകരണത്തിന്റെ താളം തെറ്റിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. ശുചീകരണ നടപടികൾ വേഗത്തിലാക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു.
ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആവശ്യമെങ്കിൽ വിശുദ്ധി സേനാ അംഗങ്ങളുടെ എണ്ണം ഇനിയും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 1000 വിശുദ്ധി സേനാംഗങ്ങൾ നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നിവിടങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.