തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങളെല്ലാം ജനുവരി 1 മുതൽ ഈ ഒറ്റ ആപ് മുഖേന ലഭ്യമാകും. തദ്ദേശ വകുപ്പിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) വികസിപ്പിച്ച ‘കെ – സ്മാർട്’ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും വൈകാതെ ലഭ്യമാകും. ആദ്യം കോർപറേഷനുകളും നഗരസഭകളും പിന്നീടു പഞ്ചായത്തുകളും കെ – സ്മാർട്ടാകും.സ്ഥല സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുക മാത്രമല്ല, സ്ഥലത്തിന്റെ സമ്പൂർണ വിവരങ്ങൾ വരെ ആപ്പിൽ കിട്ടും. തീരപരിപാലന നിയമ പരിധി, റെയിൽവേ – എയർപോർട്ട് സോണുകൾ തുടങ്ങിയവയിൽ ഉൾപ്പെട്ടതാണോ എന്നറിയാൻ ആ സ്ഥലത്തു പോകുക. ആപ് മുഖേന സ്കാൻ ചെയ്യുക; കെട്ടിടം എത്ര ഉയരത്തിൽ നിർമിക്കാം, സെറ്റ് ബാക്ക് എത്ര മീറ്റർ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ലഭിക്കും.
ബ്ലോക്ക് ചെയിൻ, നിർമിത ബുദ്ധി, വെർച്വൽ ആൻഡ് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങി വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണു കെ – സ്മാർട് പ്രവർത്തിക്കുകയെന്ന് ഐകെഎം ചീഫ് മിഷൻ ഡയറക്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.
വിഡിയോ കോൾ കെവൈസി
അപേക്ഷാ ഫീസുകൾ, നികുതി, മറ്റ് ഫീസുകൾ എന്നിവ ഓൺലൈനായി അടയ്ക്കാൻ ഇ- പേയ്മെന്റ് സംവിധാനം ആപ്പിലുണ്ട്.സർട്ടിഫിക്കറ്റുകൾ ഡൗൺ ലോഡ് ചെയ്യാം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും സേവനങ്ങളും 35 മൊഡ്യൂളായി തിരിച്ച് ഒറ്റ പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി ലഭ്യമാക്കുകയാണു കെ സ്മാർട്ട്