വ്യക്തികൾ 2022-23 സാമ്പത്തിക വർഷത്തെ എല്ലാ വിഭാഗം നികുതിദായകർക്കും പിഴയോടുകൂടി അധിക നികുതി ബാധ്യതയില്ലാതെ റിട്ടേൺ സ്വമേധയാ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31 ആണ്.
2022-23 സാമ്പത്തിക വർഷത്തെ ആദ്യം സമർപ്പിച്ച റിട്ടേണിൽ എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കിൽ അത് തിരുത്തി റിട്ടേൺ പുനർ സമർപ്പിക്കാനുള്ള (റിവൈസ്ഡ് റിട്ടേൺ) അവസാന അവസരവും ഈ 31 ആണ്. ഇത് വ്യക്തികൾ ഉൾപ്പെടെ എല്ലാ നികുതിദായകർക്കും ബാധകമാണ്. സമർപ്പിച്ച റിട്ടേണിൽ നികുതിവകുപ്പ് എന്തെങ്കിലും പിശകോ ന്യൂനതയോ കണ്ടിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച അറിയിപ്പ് നികുതിദായകന്റെ റിട്ടേൺ സമർപ്പിച്ച പോർട്ടലിലും ഈമെയിലിലും മാത്രമേ വരികയുളളു. അതുകൊണ്ട് ഇത്തരം അറിയിപ്പുകൾ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. സമർപ്പിച്ച റിട്ടേൺ പ്രാഥമിക നടപടിക്രമം പൂർത്തിയാക്കി ഇതു സംബന്ധിച്ച വകുപ്പ് 143(1) അനുസരിച്ചുള്ള അറിയിപ്പ് ലഭിച്ചതിനുശേഷവും റിട്ടേൺ പുനർസമർപ്പിക്കാം. ഒരിക്കൽ പുനർസമർപ്പിച്ച റിട്ടേൺ വീണ്ടും തെറ്റു തിരുത്തി പുനർസമർപ്പിക്കാവുന്നതാണ്.