എല്‍ഐസി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്‍ഷുറന്‍സ് കമ്പനി.

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്‍ഷുറന്‍സ് കമ്പനി. കരുതല്‍ശേഖരത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ നാല് കമ്പനികളുടെ കൂട്ടത്തില്‍ എല്‍ഐസി ഇടം നേടിയിരിക്കുന്നത്. എസ് & പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ പ്രിയപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനി മുന്‍നിരയില്‍ ഇടം പിടിച്ചിരിക്കുന്നത്.

അലയന്‍സ് എസ്ഇ (ജർമ്മനി) , ചൈന ലൈഫ് ഇന്‍ഷുറന്‍സ്, നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവരാണ് എല്‍ഐസിക്ക് മുമ്പിലുള്ളത്. റിപ്പോര്‍ട്ട് പ്രകാരം എല്‍ഐസിയുടെ കരുതല്‍ ശേഖരം 504 ബില്യണ്‍ ഡോളറാണ്. നിപ്പോണിന്റേത് 536 ബില്യണ്‍ ഡോളറും ചൈന ലൈഫ് ഇന്‍ഷുറന്‍സിന്റെത് 616 ബില്യണ്‍ ഡോളറും അലയന്‍സ് എസ്ഇയുടേത് 750 ബില്യണ്‍ ഡോളറുമാണ്.

പട്ടികയിലെ ടോപ് കമ്പനികളില്‍ 17 എണ്ണം ഏഷ്യയില്‍ നിന്നാണ്. ടോപ് 50 ഗ്ലോബല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളും ഇടം പിടിച്ചിട്ടുണ്ട്.നിലവില്‍ 14 രാജ്യങ്ങളില്‍ എല്‍ഐസിക്ക് സാന്നിധ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *