യുഎസ്, ബ്രിട്ടൻ, കാനഡ, ജപ്പാൻ, ഫ്രാൻസ് അടക്കം 29 രാജ്യങ്ങൾ പങ്കെടുക്കുന്ന രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ബ്രിട്ടനിലെ ബ്ലെച്‍ലി പാർക്കിൽ നടന്ന എഐ സുരക്ഷാ ഉച്ചകോടിയിലേതിനു സമാനമായി 29 രാജ്യങ്ങളും ചേർന്ന് എഐ ഇന്നവേഷൻ, സുരക്ഷ എന്നിവ സംബന്ധിച്ച സംയുക്ത പ്രസ്താവനയുണ്ടാകും. യുഎഇ അടക്കമുള്ള രാജ്യങ്ങൾ ക്ഷണിതാക്കളാണ്.
ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പാർട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (ജിപിഎഐ) അധ്യക്ഷപദവി ഇക്കൊല്ലം ഇന്ത്യക്കാണ്. ജപ്പാനിലെ ഒസാക്കയിലായിരുന്നു കഴിഞ്ഞ വർഷത്തെ ഉച്ചകോടി.
ഓപ്പൺഎഐ, ഗൂഗിൾ, ഐബിഎം, ഇന്റൽ അടക്കമുള്ള കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കും