മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാല്‍ മതിയാകും. കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീര്‍പ്പാക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ കൈകൊള്ളുമെന്നും എംവിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.