ബിഎസ്എൻഎലിന്റെ കെട്ടിടങ്ങൾക്കു മുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ പുതിയ ടെൻഡർ

കേരളത്തിലടക്കം ബിഎസ്എൻഎലിന്റെ വിവിധ കെട്ടിടങ്ങൾക്കു മുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ പുതിയ ടെൻഡർ വിളിച്ചു. മൊത്തം 4.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ടെൻഡർ ആണിത്. കേരളത്തിൽ 12 കെട്ടിടങ്ങളുടെ മുകളിലായി 8,100 ചതുരശ്രമീറ്ററിലാണ് സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.

തിരുവനന്തപുരം കൈമനത്തുള്ള റീജനൽ ടെലികോം ട്രെയിനിങ് സെന്റർ, തിരുവനന്തപുരം മെ‍ഡിക്കൽ കോളജിനു സമീപമുള്ള കെട്ടിടം എന്നിവയടക്കം ഇതിൽ ഉൾപ്പെടും. മുൻപും വിവിധ കെട്ടിടങ്ങളിൽ സോളർ പ്ലാന്റുകൾ ബിഎസ്എ‍ൻഎൽ സ്ഥാപിച്ചിട്ടുണ്ട്. ഇക്കഴി‍ഞ്ഞ ജൂണിൽ 10 മെഗാവാട്ട് വൈദ്യുതി ഉൽപാദനത്തിനും ടെൻഡർ വിളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *