നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . അസോഷ്യേറ്റ് ജേർണലിന്റെയും യങ് ഇന്ത്യന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഡൽഹി, മുംബൈ, ലക്നൗ എന്നിവിടങ്ങളിലെ 661.69 കോടിയുടെ വസ്തുവകകളും എജഎഎലിന്റെ 91.21 കോടി മൂല്യം വരുന്ന ഓഹരികളുമാണ് പിടിച്ചെടുത്തത്.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസിലാണ് നടപടി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യൻ കമ്പനി ദിനപത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ഇഡി പരിശോധിച്ചത്.