ലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കൂട്ടുന്നു. പുതിയ വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അടുത്ത വർഷം മാർച്ച് മുതൽ സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണു വർധിപ്പിക്കുന്നത്.
100 വിമാനങ്ങളാണ് പുതുതായി എത്തുന്നത്. പൈലറ്റ് ഉൾപ്പെടെ 1250 ജീവനക്കാരെയും പുതുതായി നിയമിക്കും. കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. നിലവിൽ യുഎഇ–ഇന്ത്യ സെക്ടറിൽ ആഴ്ചയിൽ 195 വിമാനങ്ങളാണു സർവീസ് നടത്തുന്നത്.