വിദ്യാർഥികളുടെ യാത്രാനിരക്ക് ;സമരം പിൻവലിച്ച് സ്വകാര്യ ബസുടമകൾ

സംസ്ഥാനത്ത് നവംബർ 21 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. വിദ്യാർഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരം പ്രഖ്യാപിച്ചത്. ഗതാഗതമന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടന ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം.

സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്നു സംഘടന ചൂണ്ടിക്കാട്ടി. 2022 മേയിൽ നടപ്പിലാക്കിയ യാത്രാനിരക്ക് വർധനവിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കും വർധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി പറയുന്നു. നവംബർ ഒന്നു മുതൽ അതിദരിദ്രരായ വിദ്യാർഥികൾക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *