ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

എല്ലാ സീസണിലും സന്ദർശിക്കാൻ പറ്റുന്ന ഇടമായി കേരളത്തെ അവതരിപ്പിക്കുന്നതിനൊപ്പം ടൂറിസം കേന്ദ്രങ്ങൾ, നവീന ടൂറിസം ഉൽപന്നങ്ങൾ എന്നിവ നിക്ഷേപകർക്കു പരിചയപ്പെടുത്തുകയാണ് മീറ്റിന്റെ ലക്ഷ്യമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
‘കേരളത്തിലെ നിക്ഷേപ സാധ്യതകൾ’ എന്ന വിഷയത്തിൽ പ്രോജക്ട് അവതരണവും ‘ടൂറിസം നിക്ഷേപം, മുന്നോട്ടുള്ള വഴികൾ’ എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *