ജനങ്ങൾക്ക് ഇരുട്ടടിയേകി സപ്ളൈകോയിലെ 13 ഇനം സബ് സിഡി സാധനങ്ങളുടെ വില കൂട്ടാൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമെടുത്തിരിക്കുകയാണ്.വില കൂട്ടില്ലെന്ന എൽഡിഎഫ് പ്രകടന പത്രികാ വാഗ്ദാനം 2016 ലേതാണെന്നും ഇത് 2021 ലെ സർക്കാരാണെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
എല്ലാ സാധനങ്ങളുമൊന്നും എല്ലാ സമയത്തും ഉണ്ടായില്ലെങ്കിലും കുറഞ്ഞ വിലക്ക് കുറച്ചെങ്കിലും അവശ്യസാധനങ്ങൾ കിട്ടുന്ന സപ്ളൈകോ ഇതുവരെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.
പൊതുവിപണിയിൽ വില കുതിച്ചുയരുമ്പോഴും സബ് സിഡി സാധനങ്ങൾക്ക് ശരാശരി 55 ശതമാനത്തിലേറെ വിലക്കുറവുണ്ട്. വിപണയിലിടപ്പെട്ടതിന് സപ്ലൈക്കോയുടെ കുടിശ്ശിക 1525 കോടിയാണ്. ഒന്നുകിൽ 500 കോടിയെങ്കിലും നൽകുക അല്ലെങ്കിൽ വിലകൂട്ടുകയെന്നതായിരുന്നു ഇവർ മുന്നോട്ട് വെച്ച ആവശ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള സർക്കാർ ജനങ്ങളുടെ വയറ്റത്തടിച്ച് വിലകൂട്ടലിന് അനുമതി നൽകി. സബ്സിഡി സാധനങ്ങളടെ വിലക്കുറവായിരുന്നു ഇതുവരെ മുഖ്യമന്ത്രി എല്ലാകാലത്തും എടുത്തു പറഞ്ഞിരുന്നത്.
വില എത്ര കൂട്ടണമെന്ന് തീരുമാനിക്കാനുള്ള ചുമതല ഭക്ഷ്യമന്ത്രിക്കാണ്.ഒരുപക്ഷെ അന്തിമ തീരുമാനം നവകേരളസദസിന് ശേഷമായിരിക്കും.