സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയിൽ പോയി സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറയുകയും ഇപ്പുറത്ത് വൻ ആഘോഷം നടത്തുകയുമാണെന്ന് കേരളീയം പരിപാടിയെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘‘പ്രതിസന്ധിയിലായ പാവപ്പെട്ടവർക്ക് പെൻഷൻ പോലും നൽകാനില്ലാത്തപ്പോൾ സർക്കാർ പണം ധൂർത്തടിക്കുകയാണ്. വ്യക്തിപരമായ ആവശ്യത്തിന് വേണ്ടി സ്വിമ്മിങ് പൂൾ വരെ നിർമിക്കുന്നു. വലിയ പരിപാടിയാണ് കേരളത്തിൽ നടക്കുന്നത്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്.
ബില്ലുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പോയിട്ടുണ്ടെങ്കിൽ എനിക്ക് നോട്ടിസ് വരും. അതിനുശേഷം മറുപടി നൽകും. ലെജിസ്ലേറ്റിന്റെ ഭാഗമാണ് ഗവർണർ. സംസ്ഥാന സർക്കാർ നിബന്ധനകളെല്ലാം ലംഘിക്കുകയാണ്’’– ഗവർണർ പറഞ്ഞു.