സംസ്ഥാന പൊലീസ് നടത്തിയ കണക്കെടുപ്പിൽ 4 ലക്ഷത്തോളം അതിഥി തൊഴിലാളികളുടെ പട്ടിക തയാറാക്കി. ആരൊക്ക എവിടെ നിന്നു വരുന്നു, മുൻകാലത്ത് കേസുകളുണ്ടായിരുന്നോ എന്നതുൾപ്പെടെ പരിശോധിക്കുന്ന സർവേയാണു പൊലീസ് പൂർത്തിയാക്കുന്നത്.
തൊഴിൽവകുപ്പ് നേരത്തേ ശേഖരിച്ച കണക്കിൽ അതിഥിത്തൊഴിലാളികൾ 5.16 ലക്ഷമായിരുന്നു. ഇതിൽ എത്രപേർ ഇപ്പോൾ സംസ്ഥാനത്തുണ്ടെന്നു വ്യക്തമല്ല. കഴിഞ്ഞ ഒന്നര മാസം കൊണ്ട് അതിഥി പോർട്ടലിൽ പുതുതായി ഒന്നേകാൽ ലക്ഷം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിഥിത്തൊഴിലാളികളുടെ മാതൃസംസ്ഥാന കണക്കുകളിൽ ബംഗാൾ -35.28%,അസം-20%,ബിഹാർ – 12%,ഒഡീഷ – 11.44%, മധ്യപ്രദേശ് – 8% എന്നിങ്ങനെ സൂചിപ്പിക്കുന്നു
അതിഥിത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ലകൾ എറണാകുളം – 25%,കോഴിക്കോട് -11%,തൃശൂർ-10%,തിരുവനന്തപുരം-8% എന്നിങ്ങനെ ആണ്