കൊച്ചിയിൽ നടക്കുന്ന നാഷണൽ വെണ്ടർ ഡെവലപ്മെന്റ് പ്രോഗ്രാം കേന്ദ്ര മന്ത്രി ഭാനു പ്രതാപ് സിംഗ് വർമ ഉദ്ഘാടനം ചെയ്തു

ഭാരത സർക്കാരിൻറെ എം എസ് എം ഇ മന്ത്രാലയത്തിന് കീഴിലുള്ള എംഎസ്എം ഇ ഫെസ്റ്റിലേഷൻ ഓഫീസ്, തൃശ്ശൂരും കൊച്ചിൻ ൻ ഷിപ്പിയാർഡ് ലിമിറ്റഡും സംയുക്തമായി നവംബർ 17, 18 തീയതികളിൽ സിഡ്‌ബി(SIDBI) പിന്തുണയോട് കൂടി  ഗോകുലം പാർക്ക് ആൻഡ് കൺവെൻഷൻ സെന്റർ- കൊച്ചിയിൽ വച്ച് നടത്തുന്ന രണ്ട് ദിവസത്തെ നാഷണൽ വെണ്ടർ ഡെവലപ്മെന്റ് പ്രോഗ്രാം 2022 , ബഹുമാനപ്പെട്ട എം എസ് എം ഇ  സഹമന്ത്രി ശ്രീ .ഭാനു പ്രതാപ് സിംഗ് വർമ ഉദ്ഘാടനം ചെയ്തു

 കേന്ദ്ര ഗവൺമെന്റിന്റെ   എം എസ് എം ഇ (MSME) മന്ത്രാലയം നടപ്പാക്കുന്ന പബ്ലിക് procurement policy പ്രകാരം എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും തങ്ങളുടെ വാർഷിക പർച്ചേസ് മൂല്യത്തിന്റെ 25% മൈക്രോസ്റ്റാൾ സംരംഭകരിൽ നിന്നും വാങ്ങേണ്ടതാണ്. ഈ പോളിസിയുടെ സുഖമായ നടത്തിപ്പിലേക്ക് ഉതകുന്നതിന് വേണ്ടിയിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാൻ കഴിയുന്ന അനുയോജ്യരായ ചെറുകിട സംരംഭകരെ കണ്ടെത്താൻ സഹായിക്കുന്ന പ്രോഗ്രാമാണിത് .

പോളിസി സംബന്ധമായ മാനദണ്ഡങ്ങൾ, 27 പൊതുമേഖല സ്ഥാപനങ്ങളുടെയും ചെറുകിട സംരംഭകരുമായുള്ള ബിസിനസ് അവസരങ്ങളെ കുറിച്ചുള്ള പ്രസന്റേഷൻ, തുടർന്നുള്ള B2B മീറ്റിംഗ് ,കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുമായി ബന്ധപ്പെട്ട് നൽകുന്ന സേവനങ്ങൾ, പൊതുമേഖലയിലെ പർച്ചേസിന് സഹായിക്കുന്ന GeM, തങ്ങളുടെ പണം കാലതാമസം കൂടാതെ കിട്ടാൻ സഹായിക്കുന്ന TReDs പ്ലേറ്ഫോം, ഇതുമായി ബന്ധപ്പെട്ട  പരാതി പരിഹാര സംവിധാനം -എം സ് എം ഇ സമാധാൻ പോർട്ടൽ,കേന്ദ്ര ഗവൺമെൻറ് പുതിയതായി ആരംഭിച്ച  ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ദ ഡിജിറ്റൽ കൊമേഴ്സ് (ONDC) എന്നിവയെ കുറിച്ചുള്ള വിശദമായ സെക്ഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.

 നവംബർ 17 ,18 തീയതികളിൽ നടക്കുന്ന നിർദ്ധിഷ്ട മീറ്റിംഗിൽ രണ്ടു ദിവസങ്ങളിലായി കേരളത്തിൽ നിന്നുള്ള 500  എം സ് എം ഇ കളും, 43 പൊതു മേഖല സ്ഥാപനങ്ങൾ/ സർക്കാർ വകുപ്പുകൾ   പങ്കെടുക്കുന്നു .പരിപാടിയുടെ ഭാഗമായി  ഇന്ത്യയുടെ അഭിമാനകരമായ അടുത്തിടെ കമ്മീഷൻ ചെയ്ത തദ്ദേശീയ എയർക്രാഫ്റ്റ്  കാരിയർ (ഐഎസി) INS വിക്രാന്തിന്റെനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എം എസ് എം ഇ സംരംഭകരെയും ആദരിക്കുന്നതാണ്

ഹൈബി ഈഡൻ -എം പി,  ലെഫ്റ്റനന്റ് ജനറൽ  വിനോദ് ഭണ്ഡാരെ- പ്രതിരോധ മന്ത്രാലയ ഉപദേഷ്ടാവ്,  ഡി .കുപ്പുരാമു- ചെയർമാൻ കയർ ബോർഡ്,  ജി എസ് പ്രകാശ് -എം സ് എം ഇ ജോയിന്റ് ഡയറക്ടർ,  കെ വി കാർത്തികേയൻ- ഡി ജിഎം,സിഡ്ബി , ലഘുഉദ്യോഗ് ഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് രാജേഷ് , എം സ് എം ഇ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി പ്രമുഖർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *