കിഫ്ബിയുടെ 45-ാമത് ബോര്‍ഡ് യോഗത്തില്‍ 5681.98 കോടി രൂപയുടെ 64 പദ്ധതികള്‍ക്ക് അനുമതിയായി. ഫെബ്രുവരി 25-ന് നടന്ന എക്സിക്യൂട്ടിവ് യോഗത്തിലെതുള്‍പ്പടെ) ഇതുവരെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റോഡുവികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുപ്പുള്‍പ്പടെ 3414.16 കോടി രൂപയുടെ 36 പദ്ധതികള്‍ക്കും, കോസ്റ്റല്‍ ഷിപ്പിംഗ് & ഇന്‍ലാന്‍റ് നാവിഗേഷന്‍ വകുപ്പിനു കീഴില്‍ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂര്‍ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടി രൂപയുടെയും പദ്ധതികള്‍ക്ക് അനുമതിയായിട്ടുണ്ട്
ആരോഗ്യവകുപ്പിന് കീഴില്‍ എട്ട് പദ്ധതികളിലായി 605.49 കോടി രൂപയുടെ പദ്ധതികള്‍ക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഒൻപത് പദ്ധതികളിലായി 600.48 കോടി രൂപയുടെ പദ്ധതികള്‍ക്കും ജലവിഭവ വകുപ്പിന് കീഴില്‍ 467.32 കോടി രൂപയുടെ 3 പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 42.04 കോടി രൂപയുടെ 2 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതില്‍ തൃശ്ശൂര്‍ കോര്‍പറേഷനിലെ ആധുനിക അറവുശാലയും 12 ഇടങ്ങളില്‍ ആധുനിക ശ്മശാനങ്ങളും ഉള്‍പ്പെടുന്നു.
ധനാനുമതി നല്‍കിയ പ്രധാന പദ്ധതികള്‍
- പിണറായി വില്ലേജിലെ വിദ്യാഭ്യാസ സമുച്ചയ നിര്‍മ്മാണത്തിനായി 232.05 കോടി
- രൂപയുടെ പദ്ധതി.
- തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ശിശു ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി 279.19 കോടി രൂപയുടെ പദ്ധതി.
- കണ്ണൂര്‍ എയര്‍പോര്‍ട്ട് കണക്ടിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുന്ന 3 റോഡ് പദ്ധതികള്‍ക്കായി 1979.47 കോടി രൂപയുടെ സ്ഥലമേറ്റെടുപ്പിനുള്ള അംഗീകാരം.
- 111857 റിസര്‍ച്ച് പാര്‍ക്കിനായി വിളപ്പില്‍ശാലയില്‍ 50 ഏക്കര്‍ സ്ഥലമേറ്റെടുപ്പിനായി 203.93 കോടി രൂപയുടെ അംഗീകാരം.
- മട്ടന്നൂര്‍-ഇരിട്ടി, കൊയിലാണ്ടി മുനിസിപ്പാലിറ്റി, താനൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 3 കുടിവെള്ള പദ്ധതികളുടെ ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്കുകള്‍ക്കായി 467.32 കോടി രൂപയുടെ അംഗീകാരം.
- മലയോര ഹൈവേയുടെ ഭാഗമായി 9 പദ്ധതികള്‍ക്കായി 582.82 കോടി രൂപയുടെ അംഗീകാരം.
- തീരദേശ ഹൈവേയുടെ ഭാഗമായി 4 പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി 139.90 കോടി രൂപയുടെ അംഗീകാരം.
- ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 262.75 കോടി രൂപയുടെ അനുമതി.
- 5 ഇടങ്ങളിലെ ജങ്ഷന്‍ വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിനായി 20.55 കോടി രൂപയുടെ അംഗീകാരം.
- ബാലരാമപുരം അടിപ്പാത ഉള്‍പ്പെടുന്ന കൊടിനട-വഴിമുക്ക് റോഡിന്‍റെ സ്ഥലമേറ്റെടുപ്പിനായി 113.90 കോടി രൂപയുടെ അംഗീകാരം.
- കൊട്ടാരക്കര ബൈപ്പാസിന്‍റെ സ്ഥലമേറ്റെടുപ്പിനായി 110.36 കോടി രൂപയുടെ അനുമതി.
- കോവളത്തിന്‍റെയും പ്രാന്ത പ്രദേശങ്ങളിലെയും ബീച്ചുകളുടെ അടിസ്ഥാന സാകര്യം മെച്ചപ്പെടുത്തുന്നതിനും മോടിപിടിപ്പിക്കുന്നതിനുമായി 89.09 കോടി രൂപയുടെ പദ്ധതി.
മണക്കാട്-ആറ്റുകാല്‍ ക്ഷേത്രം റോഡിന്‍റെ സ്ഥലമേറ്റെടുപ്പിനായി 52.99 കോടി രൂപയുടെ അംഗീകാരം.
ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പിന് കീഴിലും ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുമായി 3 ട്രാന്‍സ്നേഷണല്‍ റിസര്‍ച്ച് സെന്‍ററുകളുടെ നിര്‍മ്മാണത്തിനായി 47.83 കോടി രൂപയുടെ അനുമതി.
ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴില്‍ 3 ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിനായി 76.94 കോടി രൂപയുടെ അനുമതി.
5 താലൂക്ക് ആശുപത്രികളുടെ നവീകരണത്തിനായി 27.85 കോടി രൂപയുടെ അംഗീകാരം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇമേജോളജി വകുപ്പിന്‍റെ വികസനത്തിനായി 43.75 കോടി രൂപയുടെ അനുമതി.
ഹരിപ്പാട്, അടൂര്‍, കോതമംഗലം എന്നീ മുനിസിപ്പാലിറ്റികളിലും ഏഴോം, കല്ലിയാശ്ശേരി, മൂത്തേടം, പനങ്ങാട്, പഴയന്നൂര്‍, തരിയോട്, തുവ്വൂര്‍, വള്ളത്തോള്‍ നഗര്‍, വഴിക്കടവ് എന്നീ പഞ്ചായത്തുകളിലും ആധുനിക ശ്മശാനങ്ങളുടെ നിര്‍മ്മാണത്തിനായി 28.21 കോടി രൂപയുടെ അനുമതി.
കോസ്റ്റല്‍ ഷിപ്പിംഗ് & ഇന്‍ലാന്‍റ് നാവിഗേഷന്‍ വകുപ്പിനു കീഴില്‍ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂര്‍ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടി രൂപയുടെയും പദ്ധതികള്‍ക്കുള്ള അനുമതി.
സംസ്ഥാനത്തെ വന്‍കിട അടിസ്ഥാന സാകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകള്‍, പാലങ്ങള്‍, ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷന്‍, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഈര്‍ജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിക്കഴിഞ്ഞു.
ഇത്തരത്തില്‍ 60,352.04 കോടി രൂപയുടെ 1050 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും 20000 കോടി രൂപയുടെ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ ഉള്‍പ്പെടുത്തി ഏഴ് പദ്ധതികള്‍ക്കും ധനാനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 80,352.04 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് കിഫ്ബി എക്സിക്യൂട്ടീവ് / ബോര്‍ഡ് യോഗങ്ങളില്‍ നാളിതുവരെ അനുമതി നല്‍കിയിട്ടുള്ളത്.
അംഗീകാരം നല്‍കിയ പദ്ധതികളിലേക്കായി 23,095.47 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.