5 വർഷത്തിനിടെ എഴുതിത്തള്ളിയ കടബാധ്യത,തിരിച്ചു പിടിച്ചത് 13% മാത്രം

കഴിഞ്ഞ 5 വർഷത്തിനിടെ ബാങ്കുകൾ സാങ്കേതികമായി എഴുതിത്തള്ളിയ ഏകദേശം 10 ലക്ഷം കോടി രൂപയിൽ 13 ശതമാനത്തോളം മാത്രമേ തിരിച്ചുപിടിക്കാനായിട്ടുള്ളുവെന്ന് വ്യക്തമാക്കി റിസർവ് ബാങ്കിന്റെ വിവരാവകാശ മറുപടി. സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോൾ, ആ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ആസ്തിയുടെ ഗണത്തിൽനിന്ന് ഒഴിവാക്കും. നിഷ്ക്രിയ ആസ്തി (എൻപിഎ) കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കിൽ അതു തുടരും.

പണം തിരിച്ചുപിടിക്കാനുള്ള നടപടികളും തുടരണം.10 ലക്ഷം കോടി രൂപയോളം ഒഴിവാക്കിയതു വഴി ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഏകദേശം പകുതിയായി കുറഞ്ഞു. ഇതിൽ ഏകദേശം 1.32 കോടി രൂപ മാത്രമാണ് ബാങ്കുകൾക്ക് തിരിച്ചുപിടിക്കാനായത്. 10 ലക്ഷം കോടിയിൽ 7.34 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളുടേതാണ്. ഇതിൽ തന്നെ എസ്ബിഐയുടെ മാത്രം 2.04 ലക്ഷം കോടി രൂപയും.

Leave a Reply

Your email address will not be published. Required fields are marked *