2026ൽ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 57.5 കോടിയാകുമെന്ന് നോക്കിയയുടെ ‘ഇന്ത്യ മൊബൈൽ ബ്രോഡ്ബാൻഡ് ഇൻഡക്സ്’.
4ജി ഉപയോക്താക്കളെക്കൂടി കൂട്ടുമ്പോൾ ആകെ ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണം 2026ൽ 115.5 കോടിയാകും. നിലവിൽ 85.5 കോടി കണക്ഷനുകളുണ്ടെന്നാണ് കണക്ക്.
ഇതിൽ 13.1 കോടിയാളുകൾ 5ജി ഉപയോഗിക്കുന്നുണ്ടാകാമെന്ന് നോക്കിയ ചൂണ്ടിക്കാട്ടി. 4ജി ഉപയോക്താക്കൾ 72.4 കോടിയാണ്. 5ജി ഉപയോക്താക്കളുടെ ഔദ്യോഗിക കണക്ക് കേന്ദ്രസർക്കാരൊ ടെലികോം റെഗുലേറ്ററി അതോറിറ്റിയൊ പുറത്തുവിട്ടിട്ടില്ല.