രാജ്യമാകെയുള്ള 4 മാസത്തെ കുറഞ്ഞ നിരക്കാണിത്. ഡിസംബറിൽ 4 മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനമായിരുന്നു.
കഴിഞ്ഞ 6 മാസമായി റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ് നിരക്ക്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് ജനുവരിയിൽ 8.3 ശതമാനമായിരുന്നത് 8.66 ശതമാനമായി കൂടി.
കേരളത്തിലെ വിലക്കയറ്റത്തോത് ജനുവരിയിൽ 4.04% ആയിരുന്നത് ഫെബ്രുവരിയിൽ 4.64% ആയി ഉയർന്നു. നഗരമേഖലകളിലെ വിലക്കയറ്റം 4.79%, ഗ്രാമങ്ങളിലേത് 4.57%.