3,000 കോടി നിക്ഷേപത്തിൽ പുതിയ ലുലു മാൾ വരുന്നു

ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ 3,000 കോടി നിക്ഷേപിച്ചു അഹമ്മദാബാദിൽ പുതിയ ഷോപ്പിംഗ് മാൾ കെട്ടിപ്പടുക്കാനൊരുങ്ങുന്നു.

പുതിയ ലുലു ഷോപ്പിംഗ് മാളിന്റെ നിർമ്മാണം അടുത്തവർഷം ആദ്യം തന്നെ ആരംഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് വിഭാഗം അറിയിച്ചത്.
ഫോബ്സ് പട്ടിക പ്രകാരം മലയാളി സമ്പന്നന്മാരിൽ ഒന്നാമനായ എം.എ യൂസഫലിയുടെ ഷോപ്പിംഗ് മാൾ ഉത്തർപ്രദേശിലെ ലക്നൗവിൽ ജൂലൈയിലാണ് പ്രവർത്തനമാരംഭിച്ചത്. 2,000 കോടി മുതൽമുടക്കിൽ പണികഴിപ്പിച്ചതാണ് ഇത്. ലക്നൗവിനു പുറമേ ഇന്ത്യയിൽ കൊച്ചി, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിലും ലുലുവിന് ഷോപ്പിംഗ് മാളുണ്ട്.


ഗുജറാത്തിലെ അഹമ്മദാബാദിൽ വരുന്ന പുതിയ പ്രോജക്ടിനായി സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചു വരികയാണ്. അടുത്തവർഷം നിർമ്മാണം ആരംഭിക്കുന്ന ഷോപ്പിംഗ് മാളിൽ 300ലധികം നാഷണൽ, ഇൻറർനാഷണൽ ബ്രാൻഡുകളുടെ ഷോറൂം ഉണ്ടായിരിക്കും.
15 സ്ക്രീൻ മൾട്ടിപ്ലക്സ്, 3000 പേരെ ഉൾക്കൊള്ളുന്ന ഫുഡ് കോർട്ട് & മൾട്ടി ക്യുസീൻ റസ്റ്റോറൻ്റുകൾ, ചിൽഡ്രൻസ് അമ്യൂസ്മെൻറ് എന്നിവ ഉൾപ്പെടുന്നതാകും പുതിയ ലുലുമാൾ.

Leave a Reply

Your email address will not be published. Required fields are marked *