23263.73 കോടി സമാഹരിച്ച് സഹകരണ നിക്ഷേപ യജ്ഞം

സഹകരണ നിക്ഷേപ യജ്ഞത്തിലൂടെ 9000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. ക്യാംപെയ്ൻ ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെ ആയിരുന്നു. സഹകരണ ബാങ്കുകളിൽ നിന്ന് 7000 കോടി രൂപയും, കേരള ബാങ്കിലൂടെ 2000 കോടിയുമാണ് ലക്ഷ്യമിട്ടത്. എന്നാൽ സഹകരണ ബാങ്കുകൾ 20055.42 കോടിയും, കേരള ബാങ്ക് 3208.31 കോടിയും സമാഹരിച്ചു. കോഴിക്കോട്ടെ സഹകരണ ബാങ്കുകളാണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്. ലക്ഷ്യമിട്ടത് 850 കോടിയെങ്കിൽ, നേടിയതു 4347.39 കോടി. മലപ്പുറത്തെ ബാങ്കുകൾ 800 കോടിയാണു പ്രതീക്ഷിച്ചതെങ്കിലും 2692.14 കോടി സമാഹരിച്ചു.

സഹകരണ പ്രസ്ഥാനത്തിനെതിരെ സംഘടിതമായി നടത്തിയ വ്യാജ പ്രചരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നു നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ വിജയത്തിലൂടെ തെളിഞ്ഞെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *