2047ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യവുമായി ഇൻഷുറൻസ് ബോധവൽക്കരണ പരിപാടി കേരളത്തിൽ

2047ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യവുമായി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ) രാജ്യത്തുടനീളം നടത്തി വരുന്ന ഇൻഷുറൻസ് ബോധവൽക്കരണ പരിപാടി കേരളത്തിൽ തുടങ്ങി.

മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനിയായ മാഗ്മ എച്ഡിഐയെ ആണ് സംസ്ഥാനത്ത് ഇൻഷുറൻസ് ബോധവൽക്കരണ പരിപാടികൾക്കായി ഐആർഡിഎ ചുമതലപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഇൻഷുറൻസ് ബോധവൽക്കരണ ദിനത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ഇൻഷുറൻസ് എടുത്തോ’ പ്രചാരണം മാഗ്മ ആരംഭിച്ചു. പൊതുജനങ്ങൾക്കിടയിൽ ഇൻഷുറൻസിനോടുള്ള വിമുഖത ഇല്ലാതാക്കുന്നതിനാണ് ബോധവൽക്കരണം. 

കേരളത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് സാന്ദ്രത ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് ഈ പ്രചാരണ പരിപാടിയുടെ പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കവെ മാഗ്മ എച്ച്ഡിഐ ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ അമിത് ഭണ്ഡാരി പറഞ്ഞു.“ജനസംഖ്യയിലെ പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നതും പുതുതലമുറ രോഗങ്ങളുടെ വര്‍ധനവും മറ്റു ഘടകങ്ങളും കൂടി പരിഗണിക്കുമ്പോൾ ആരോഗ്യ സംരക്ഷണ ചെലവുകളും സാമ്പത്തിക സുരക്ഷയും തമ്മിലുള്ള വലിയ അന്തരമാണു വ്യക്തമാകുന്നത്. ഇൻഷുറൻസ് പരിരക്ഷയിലൂടെ ഈ വൻ ചെലവുകൾ കുറയ്ക്കാമെന്നും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും കേരളത്തിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ്  ‘ഇന്‍ഷൂറന്‍സ് എടുത്തോ’ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്,” അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *