2023 – 24 ലെ വളർച്ച പ്രവചനം 6.5 ശതമാനമായി പുതുക്കി റിസർവ് ബാങ്ക്

2023 – 24 ലെ വളർച്ച പ്രവചനം 6.5 ശതമാനമായി പുതുക്കി റിസർവ് ബാങ്ക്. വളർച്ച കുറയും എന്ന ലോക ബാങ്ക്, ഐഎംഎഫ് വിലയിരുത്തലിലേക്ക് തന്നെയാണ് റിസർവ് ബാങ്കും എത്തിച്ചേർന്നിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 5.2 ശതമാനമായി കുറയുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. മൂന്ന് ദിവസത്തെ ധനനയ യോഗത്തിന് ശേഷം നയ പ്രഖ്യാപനങ്ങൾ നടത്തുകയായിരുന്നു അദ്ദേഹം. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പും ഗവർണർ നൽകി. 

പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ യോഗമാണ് കഴിഞ്ഞത്. 2024 സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി വളർച്ച 6.5 ശതമാനമായിരിക്കും. വികസിത സമ്പദ്‌വ്യവസ്ഥകളിലെ ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ തളർത്തുന്നതായും സങ്കീർണമായ ഘട്ടം അഭിമുഖീകരിക്കുന്നതായും ആർബിഐ ഗവർണർ പറഞ്ഞു. പണപ്പെരുപ്പ കണക്ക് റിസർവ് ബാങ്ക് 5.3 ശതമാനമായി കണക്കാക്കിയെങ്കിലും, ഒപെക് രാജ്യങ്ങൾ എന്ന ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം എടുത്തതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുർന്നേക്കും. ഇത് പണപ്പെരുപ്പത്തെ വീണ്ടും വർധിപ്പിച്ചേക്കുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *