2023 ജനുവരി 5-ന് ലോഞ്ച് ചെയ്യാനിരിക്കുന്ന പുതിയ എംജി ഹെക്ടറിന്റെ ഉത്പാദനവും കമ്പനി ആരംഭിച്ചു. 

ഹെക്ടർ എസ്‌യുവി ഇന്ത്യയിൽ ഒരു ലക്ഷം വിൽപ്പന നാഴികക്കല്ല് കൈവരിച്ചതായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യ അറിയിച്ചു.ഹെക്ടറിന്റെ 1,00,000-ാമത്തെ യൂണിറ്റ് ഹാലോളിലെ ഉൽപ്പാദന ലൈനുകളിൽ നിന്ന് പുറത്തിറക്കി.  2023 ജനുവരി 5-ന് ലോഞ്ച് ചെയ്യാനിരിക്കുന്ന പുതിയ എംജി ഹെക്ടറിന്റെ ഉത്പാദനവും കമ്പനി ആരംഭിച്ചു. 

പുതിയ എംജി ഹെക്ടർ എസ്‌യുവി ഇതിനകം തന്നെ ഇന്റർനെറ്റിൽ ചോർന്നിട്ടുണ്ട്. പുതിയ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പുതുക്കിയ ഇന്റീരിയർ, അധിക ഫീച്ചറുകൾ എന്നിവയ്‌ക്കൊപ്പം നിരവധി ബാഹ്യ മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ വരുന്നത്. പുതിയ ഗ്രില്ലും പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും മുകളിൽ എൽഇഡി ഡിആർഎല്ലും ബമ്പറിന് താഴെ സ്ഥാപിച്ചിരിക്കുന്ന പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റും സഹിതം പുതിയ എംജി ഹെക്ടർ വരുമെന്ന് ചോർന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. പുതുതായി രൂപപ്പെടുത്തിയ അലോയ് വീലുകളുമായാണ് ഇത് വരുന്നത്

പുതിയ സെൻട്രൽ കൺസോൾ, പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ ഡാഷ്‌ബോർഡ് ട്രിമ്മുകൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഡാഷ്‌ബോർഡുമായാണ് പുതിയ എംജി ഹെക്ടർ വരുന്നത്. പുതിയ മോഡൽ അഞ്ച്, ആറ് സീറ്റ് ലേഔട്ടിൽ വാഗ്ദാനം ചെയ്യും, രണ്ടാമത്തേതിനെ പുതിയ ഹെക്ടർ പ്ലസ് എന്ന് വിളിക്കും. പുതിയ 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് സെൻട്രൽ കൺസോളിൽ ആധിപത്യം പുലർത്തുന്നത്, ഇത് നെക്സ്റ്റ്-ജെൻ ഐ-സ്മാർട്ട് സാങ്കേതികവിദ്യയും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോയും ഉപയോഗിക്കും. ഇതിന് ഡ്യുവൽ-ലെയർ ഡാഷ്‌ബോർഡ്, പിയാനോ ബ്ലാക്ക്, ക്രോം ട്രീറ്റ്‌മെന്റ്, ഡി ആകൃതിയിലുള്ള എസി വെന്റുകൾ എന്നിവയ്‌ക്കൊപ്പം ഡ്യുവൽ-ടോൺ ഇന്റീരിയർ തീം ഉണ്ടായിരിക്കും.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, റിയർ ഡ്രൈവർ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഇന്റലിജന്‍റ് ഹെഡ്‌ലാമ്പ് കൺട്രോൾ തുടങ്ങിയ സാങ്കേതിക വിദ്യകളുള്ള അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) പുതിയ എംജി ഹെക്ടറിൽ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2.0 ലീറ്റർ ടർബോ-ഡീസൽ, 1.5 ലിറ്റർ ടർബോ-പെട്രോൾ, മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എന്നിവ ഉൾപ്പെടെ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളിൽ പുതിയ മോഡൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും (സ്റ്റാൻഡേർഡ്) ഒരു സിവിടി ഓട്ടോമാറ്റിക് യൂണിറ്റും (പെട്രോൾ ഹൈബ്രിഡ് വേരിയന്റുകളിൽ മാത്രം ലഭ്യം) ട്രാൻസ്മിഷൻ ജോലി നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *