ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾക്കു കയ്യടി നൽകി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി (സ്റ്റാൻഡേഡ് ആൻഡ് പൂവേഴ്സ്) പുതിയ റേറ്റിങ് പ്രസിദ്ധീകരിച്ചു. 14 വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ റേറ്റിങ് ‘പോസിറ്റീവ്’ എന്ന നിലയിലേക്ക് ഉയർത്തിയത്. ‘സുസ്ഥിരം’ എന്ന റേറ്റിങ്ങിൽനിന്നാണ് പോസിറ്റീവ് ആക്കി മെച്ചപ്പെടുത്തിയത്.
ബിബിബി ലോങ് ടേം, എ3 ഷോർട് ടേം റേറ്റിങ്ങുകളും നൽകി. കോവിഡ്കാല സാമ്പത്തികനിലയിൽനിന്ന് ഇന്ത്യ കാര്യമായ തിരിച്ചുവരവ് നടത്തിയെന്നും ഏജൻസി അഭിപ്രായപ്പെട്ടു. ഈ വർഷം 6.8% വളർച്ചയും പ്രവചിച്ചു.