സ്വീഡിഷ് കമ്പനി വോൾവോ 1400 കോടി രൂപ നിക്ഷേപത്തിൽ ഹൊസ്കോട്ടയിൽ നാലാമത്തെ വാഹന നിർമാണ പ്ലാന്റ് തുടങ്ങുന്നു. 20,000 ബസുകളും ട്രക്കുകളും നിർമിക്കാൻ ശേഷിയുള്ള പ്ലാന്റിൽ 2000 പേർക്ക് നേരിട്ട് ജോലി ലഭിക്കും. ഹൊസ്കോട്ടയിൽ 25 വർഷം മുൻപാണ് ആദ്യത്തെ പ്ലാന്റ് സ്ഥാപിച്ചത്.
ഇൻവെസ്റ്റ് കർണാടക– ആഗോള നിക്ഷേപക സംഗമത്തിലാണ് പുതിയ പ്ലാന്റ് തുടങ്ങാൻ ധാരണാപത്രം ഒപ്പുവച്ചത്.