മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച്, അഭിമാനമേകി മുന്നേറിയ സിനിമകളിൽ ഒന്നാണ് പ്രേമലു. ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ നസ്ലെനും മമിതയും നായികാനായന്മാരായി എത്തിയ ചിത്രം കേരളവും കടന്ന് ഭാഷകൾക്ക് അതീതമായി കയ്യിടി നേടുകയാണ്. നിലവിൽ തമിഴിലും തെലുങ്കിലും പ്രേമലു പ്രദർശിപ്പിക്കുന്നുണ്ട്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ പ്രേമലുവിന്റെ തമിഴ് സക്സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.
പ്രേമലുവിന്റെ നിർമാതാക്കളിൽ ഒരാളായ ഫഹദ് ഫാസിൽ ടീസർ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ രസകരമായ ഡയലോഗുകളും രംഗങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് അണിയറ പ്രവർത്തകർക്ക് ആശംസയുമായി രംഗത്ത് എത്തിയത്.
ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം മൗത്ത് പിന്നാലെ തെലുങ്കിലും ശേഷം തമിഴിലും ചിത്രം പ്രദർശനത്തിന് എത്തി. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 115 കോടിയിലേറെയാണ് ഇതുവരെ പ്രേമലു നേടിയ കളക്ഷൻ. ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. കേരളത്തിൽ നിന്നുമാത്രം 57 കോടിയോളം രൂപ സിനിമ നേടി കഴിഞ്ഞു. തമിഴ്നാട്ടിലും മികച്ച കളക്ഷനും സ്ക്രീനിങ്ങുമാണ് പ്രേമലുവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്.