ഓണക്കാലചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ സ്വന്തമാക്കിയ ശേഷം വരാൻ പോകുന്ന പൂജ അവധികളിലും മികച്ച കലക്‌ഷൻ ലക്ഷ്യമിട്ട് ‘എആർഎം’. 100 കോടി ബോക്സ് ഓഫിസിൽ പിന്നിട്ടിട്ടും ചിത്രം കുതിക്കുകയാണ്. റിലീസായി ഇരുപത്തിയഞ്ചാം ദിവസത്തിലും ബോക്സ്ഓഫിസിൽ നിന്ന് രണ്ട് കോടിക്ക് മുകളിൽ കലക്‌ഷൻ സ്വന്തമാക്കാൻ സിനിമയ്ക്കായി. 2024ൽ റിലീസായ ചിത്രങ്ങളിൽ ഇരുപത്തിയഞ്ചാം ദിവസത്തിൽ ഒരു ചിത്രം സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കലക്‌ഷനാണിത്.
ബുക്ക് മൈ ഷോ മുഖേന മാത്രം കഴിഞ്ഞ 48 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ ചിത്രത്തിന്റേതായി വിറ്റുപോയി. ബോക്സ് ഓഫിസിൽ സ്ഥിരതയാർന്ന അസാമാന്യ ട്രെൻഡിങ് ആണ് റിലീസ് ചെയ്ത് ഇത്ര കാലങ്ങൾക്ക് ശേഷവും ‘എആർഎം’ കാഴ്ചവയ്ക്കുന്നത്.
നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മിന്നൽ മുരളി, 2018 എന്നീ സിനിമകൾക്കു ശേഷം പാൻ ഇന്ത്യന്‍ തലത്തില്‍ ചർച്ച ചെയ്യുന്ന മറ്റൊരു ടൊവിനോ സിനിമയായും ‘എആർഎം’ മാറി. നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസും യുജിഎം മോഷൻ പിക്ചേഴ്സും ചേർന്നാണ് സിനിമയുടെ നിർമാണം