പ്രവാസി ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പേയ്‌മെന്റുകൾ നടത്താം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) 10 രാജ്യങ്ങളിലെ എൻആർഐകൾക്ക് എൻആർഇ/എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണം ഡിജിറ്റലായി ട്രാൻസ്ഫർ ചെയ്യാൻ അനുവദിച്ചു.
സിംഗപ്പൂർ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നീ രാജ്യങ്ങളിലെ പ്രവാസികൾക്കാണ് യുപിഐ വഴി പണം അയക്കാൻ സാധിക്കുക. ഭാവിയിൽ ഈ സൗകര്യം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കാം എന്ന് എൻപിസിഐ വ്യക്തമാക്കുന്നു.
എൻആർഇ/എൻആർഒ അക്കൗണ്ടുകളുള്ള പ്രവാസികൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ എൻപിസിഐ പങ്കാളി ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം നൽകിയിട്ടുണ്ട്.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ചട്ടങ്ങൾക്കനുസൃതമായി എൻആർഇ/എൻആർഒ അക്കൗണ്ടുകൾ അനുവദിച്ചിട്ടുണ്ടെന്ന് പങ്കാളി ബാങ്കുകൾ ഉറപ്പാക്കുന്നു, കാലാകാലങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ് ഏക വ്യവസ്ഥ.
യൂപിഐ ഇടപാടുകൾ അനുവദിച്ചത് വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും പ്രാദേശിക ബിസിനസുകൾക്കും സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു. പണം അയക്കാൻ എൻആർഐകൾക്ക് അവരുടെ അന്താരാഷ്‌ട്ര സിം കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള അവരുടെ എൻആർഇ, എൻആർഒ അക്കൗണ്ടുകൾ യുപിഐയിലേക്ക് ലിങ്ക് ചെയ്‌താൽ മതിയാകും, കൂടാതെ ഏതൊരു ഇന്ത്യൻ യുപിഐ ഉപയോക്താവിനെയും പോലെ മർച്ചന്റ് പേയ്‌മെന്റിനും പിയർ-ടു-പിയർ പേയ്‌മെന്റുകൾക്കും ഇത് ഉപയോഗിക്കണം