10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം ഡോളറുമായി അവതാർ-2

ചിത്രം പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ വന്‍ നേട്ടം കൈവരിച്ച് അവതാര്‍ ദ വേ ഓഫ് വാട്ടര്‍. തിയറ്ററുകളിൽ 10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (7,000 കോടി രൂപയ്ക്ക് തുല്യം) ഈ ജയിംസ് കാമറൂണ്‍ ചിത്രം നേടിയത്.

ഡിസ്നിയുടെയും ട്വന്‍റിത് സെഞ്ച്വറിയുടെയും ഈ ഉയർന്ന ബജറ്റ് ചിത്രം 2022 ല്‍ ഏറ്റവും ഉയർന്ന വരുമാനം നേടിയ അഞ്ചാമത്തെ ചിത്രമായി മാറി. വെറൈറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജെയിംസ് കാമറൂണിന്റെ അവതാറിന്‍റെ 13 വര്‍ഷത്തിന് ശേഷം വന്ന രണ്ടാംഭാഗം യുഎസ് ബോക്സ്ഓഫീസില്‍ 253.7 ദശലക്ഷം ഡോളറും വിദേശത്ത് 600 ദശലക്ഷം ഡോളറും നേടിയെന്നാണ് പറയുന്നത്

വെറൈറ്റി പറയുന്നതനുസരിച്ച്, ‘അവതാർ 2’ ന് വടക്കേ അമേരിക്കയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യം ചൈനയാണ്, 100.5 മില്യൺ ഡോളറാണ് ചൈനയിലെ നേട്ടം, കൊറിയ (53 ദശലക്ഷം ഡോളർ), ഫ്രാൻസ് (52.3 മില്യൺ ഡോളർ), ഇന്ത്യ (37 മില്യൺ ഡോളർ), ജർമ്മനിയും (35.7 ദശലക്ഷം ഡോളർ) എന്നിങ്ങനെയാണ് അവതാറിന്‍റെ ലോക മാര്‍ക്കറ്റിലെ പ്രകടനം

Leave a Reply

Your email address will not be published. Required fields are marked *