ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് എസ്ബിഐ.

രണ്ടു കോടി രൂപ വരെയുള്ള ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ 0.75 ശതമാനം വരെ വർധിപ്പിച്ച് എസ്ബിഐ. ഇതോടെ 46–179 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് പലിശ 5.50% ആയി. 180–210 ദിവസം, 211 ദിവസം മുതൽ ഒരു വർഷത്തിനു താഴെ തുടങ്ങിയ കാലയളവിലെ പലിശനിരക്ക് യഥാക്രമം 6%, 6.25% ആക്കി. മുതിർന്ന പൗരന്മാർക്ക് 0.50% പലിശ കൂടുതലായി കിട്ടും. 2 കോടി രൂപയ്ക്കു മുകളിലുള്ള ഹ്രസ്വകാല, ദീർഘകാല നിക്ഷേപങ്ങളുടെ പലിശയും കൂട്ടി. 7 ദിവസം മുതൽ 210 ദിവസം വരെയുള്ള കാലയളവിലെ വിവിധ നിക്ഷേപങ്ങൾക്ക് പലിശ 0.10%-0.25% ആണ് കൂട്ടിയത്

Leave a Reply

Your email address will not be published. Required fields are marked *