‘ഹ്യുണ്ടായ് വെർണ’ മാർച്ച് 21 ന് ഇന്ത്യൻ വിപണിയിൽ

ക്ഷിണ കൊറിയൻ നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഇന്ത്യൻ വിപണിയിലേക്കായി 2023 വെർണ മാർച്ച് 21 ന് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പുതിയ സെഡാനിനായുള്ള ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട്. ഇത് ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഡീലർഷിപ്പ് സന്ദർശിച്ചോ റിസർവ് ചെയ്യാം. 25,000 രൂപയാണ് ടോക്കൺ തുക

1.0 ലിറ്റർ ടര്‍ബോ-GDi എഞ്ചിന് പകരം പുതിയ 1.5 ടര്‍ബോ GDi പെട്രോൾ എഞ്ചിൻ വരും. ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. ആഗോള വിപണിയിൽ ഈ എൻജിൻ 158 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. വെർണയുടെ ഉയർന്ന വേരിയന്റുകളിൽ ഇത് വാഗ്ദാനം ചെയ്യും. മാത്രമല്ല, ഇതേ ട്യൂൺ ഇന്ത്യൻ വിപണിയിൽ എത്തുമോ ഇല്ലയോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

നിലവിൽ നിരവധി ഹ്യുണ്ടായ് വാഹനങ്ങളിൽ ലഭ്യമായ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് ഹ്യുണ്ടായ് മുന്നോട്ട് കൊണ്ടുപോകും. ഇത് 113 bhp കരുത്തും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിക്കും

2023 വെർണ നാല് വേരിയന്റുകളിൽ ലഭിക്കും. EX, S, SX, SX(O) എന്നിവ ഉണ്ടാകും. അബിസ് ബ്ലാക്ക് (പുതിയത്), അറ്റ്‌ലസ് വൈറ്റ് (പുതിയത്), ടെല്ലൂറിയൻ ബ്രൗൺ (പുതിയതും എക്‌സ്‌ക്ലൂസീവ്) എന്നിങ്ങനെ 3 പുതിയ മോണോടോൺ നിറങ്ങൾ ഉൾപ്പെടെ ഏഴ് മോണോടോണിലും രണ്ട് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലും 2023 വെർണ വാഗ്ദാനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *