ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നത് ഒരു മാസം കൂടി നീട്ടി.

സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നത് വീണ്ടും നീട്ടി. ഹോട്ടൽ ഉടമാ സംഘടനകളുടെ അഭ്യർഥന അനുസരിച്ച് ഒരു മാസം കൂടിയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. മുൻപ് രണ്ട് തവണ സമയം ദീർഘിപ്പിച്ചിരുന്നു.

ഇതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പണം ഈടാക്കി പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് വിതരണം ചെയ്തത് പുറത്തായതു വിവാദമായിരുന്നു. ഇത് അവസാന അവസരമാണെന്നും ഇനി സമയം നീട്ടില്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. അതിനു ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി നിയമ നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *