സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. സർവ്വകാല റെക്കോർഡിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. ഇന്ന് 280 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വിപണി വില 44720 രൂപയായി.
അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ധനവാണ് ഇന്നലെ സ്വർണവില ഉയരാൻ കാരണമായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 1240 രൂപയാണ് സ്വർണത്തിന് ഉയർന്നത്. രൂപയുടെ വിനിമയ നിരക്ക് ഉയർന്നു. ഡോളറിനെതിരെ 81.90 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇത് സ്വർണവില കുറയാന്‍ കാരണമായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 35 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5590 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4685 രൂപയാണ്.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വിലയും ഉയർന്നിരുന്നു. രണ്ട് രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ 80 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.