സംസ്ഥാന സർക്കാരിന്റെ സുസ്ഥിര ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരം. ‘സ്ട്രീറ്റ്’ പദ്ധതി വഴി ടൂറിസം കേന്ദ്രങ്ങളിൽ നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളാണു പുരസ്കാരത്തിന് അർഹമാക്കിയത്. വേൾഡ് ട്രാവൽ മാർക്കറ്റ് വേദിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്കാരം ഏറ്റുവാങ്ങി.
സസ്റ്റെയിനബിൾ, ടാൻജിബിൾ, റെസ്പോൺസിബിൾ, എക്സ്പീരിയൻഷ്യൽ, എത്‌നിക് ടൂറിസം എന്നതിന്റെ ചുരുക്കപ്പേരാണു ‘സ്ട്രീറ്റ്’. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന ടൂറിസം വകുപ്പ് ‘സ്ട്രീറ്റ്’ പദ്ധതി ആവിഷ്കരിച്ചത്.
കുമരകത്തിനടുത്തുള്ള മറവൻതുരുത്താണു ‘സ്ട്രീറ്റ്’ പദ്ധതിയിലെ പ്രധാന ഇടം. ഇവിടെ 18 തോടുകൾ, മൂന്ന് നദികൾ, കായൽ എന്നിവ ഉൾപ്പെടുത്തി വാട്ടർ സ്ട്രീറ്റാണ് ഒരുക്കിയിട്ടുള്ളത്. പ്രദേശവാസികൾ, ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകൾ, പഞ്ചായത്ത് എന്നിവർ ചേർന്നാണ് ഈ പദ്ധതിക്കായുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനായി തോടുകളുടെ വശങ്ങൾ കയർ ഭൂവസ്ത്രം കൊണ്ട് ബലപ്പെടുത്തി പൂന്തോട്ടം, ഔഷധസസ്യങ്ങൾ, പച്ചക്കറി എന്നിവ നട്ടുപിടിപ്പിച്ചു. വെള്ളം തെളിഞ്ഞതോടെ കയാക്കിങ്, നാടൻ വള്ളം, ഷിക്കാര എന്നിവ ഇതുവഴി പോകാൻ തുടങ്ങി. പ്രാദേശിക ഉൽപന്നങ്ങളുടെ വിൽപന, ചൂണ്ടയിടൽ, മീൻപിടിത്തം എന്നിവയും സംഘടിപ്പിച്ചു. ഇത്തരം നീർത്തടങ്ങളിൽ നിന്ന്