താഴ്ന്ന വരുമാനക്കാർക്കുള്ള സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) ഇപ്പോൾ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ തന്നെ ലഭിക്കും. പോളിസി എടുക്കാൻ ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ സ്‌കീമിനായി വെബ്‌സൈറ്റിലൂടെയും ആയുഷ്മാൻ ആപ്പിലൂടെയും (Google Play Storeൽ ലഭ്യമാണ്) അപേക്ഷിക്കാം.
ആധാർ കാർഡ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയാണ് റജിസ്ട്രേഷന് ആവശ്യമായ രേഖകൾ. മുതിർന്ന പൗരന്മാർക്ക് ദേശീയ ആരോഗ്യ അതോറിറ്റിയുടെ (NHA) ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആയുഷ്മാൻ ആപ്പ് വഴിയോ ആയുഷ്മാൻ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം.