സംസ്ഥാനത്ത് ഇന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. 520 രൂപയാണ് ഇതുവരെ കുറഞ്ഞത്. ഇന്ന് പവൻ 80 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 49000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49080 രൂപയാണ്.
ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6135 രൂപയാണ്. ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന്റെ വില 5110 രൂപയാണ്.