സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. ഗ്രാമിന് 75 രൂപയാണ് കൂടിയത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4820 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.