സംസഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.നാല് ദിവസംകൊണ്ട് 280 രൂപ കുറഞ്ഞു. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45000 രൂപയാണ്.
കിഴിഞ്ഞ മാസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 45920 വരെയെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4665 രൂപയുമാണ്.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.