സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ ഒറ്റയടിക്ക് 240 രൂപയുടെ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ വർധിച്ചതിനെ ശേഷമാണു ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,120 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 81 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 103 രൂപയാണ്.