ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് ഉണ്ടായ വൻ കുതിച്ചുചാട്ടമാണ് അവസാനിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയാണ്.
സ്വർണവില ഉയർന്നതോടെ ഇന്ത്യയുടെ സ്വർണ ആവശ്യകത കുത്തനെ ഇടിഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ അറിയിച്ചു. ജനുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 17 ശതമാനമാണ് ഇടിഞ്ഞത്
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞു.. വിപണിയിൽ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി.
തുടർച്ചയായ മൂന്ന് ഉയർന്ന വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് വില 83 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്