ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വില ഉയരാനാണ് സാധ്യത എന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 360 രൂപയാണ് കുറഞ്ഞത്. ഇന്ന് 400 രൂപയാണ് ഉയർന്നത്. ഇതോടെ വില 44000 ത്തിന് മുകളിലേക്കെത്തി. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50 രൂപ ഉയർന്ന് 5545 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4603 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയർന്നു.
ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 78 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.