സ്റ്റാർട്ടപ്പുകൾക്കായി ആമസോൺ പ്രൈം ‘സ്റ്റാർട്ട് അബ് ‘ എന്ന പുതിയ പരമ്പരയ്ക്ക്

രാജ്യത്തെ പ്രതീക്ഷ നൽകുന്ന സ്റ്റാർട്ടപ്പുകളെ കണ്ടെത്തുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ആമസോൺ പ്രൈം വിഡിയോ കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ ഓഫിസുമായി സഹകരിച്ച് സ്റ്റാർട്ട് അബ് എന്ന പുതിയ പരമ്പരയ്ക്ക് തുടക്കമിടുന്നു.

7 എപ്പിസോഡുള്ള പരമ്പരയാണ് ഒരുങ്ങുന്നത്. തിരഞ്ഞെടുത്ത 10 സ്റ്റാർട്ടപ്പ് സംരംഭകരുടെ നേട്ടങ്ങൾ പരമ്പരയിലുണ്ടാകും. മികച്ച മൂന്നു സംരംഭത്തിന് അടുത്ത യൂണികോൺ ആകുന്നതിനുള്ള നിക്ഷേപങ്ങളും പരമ്പരയിലൂടെ നൽകും. മുംബൈയിൽ നടന്ന ചടങ്ങിൽ ആമസോൺ ഇന്ത്യ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ പ്രതിനിധികൾ ലെറ്റർ ഓഫ് എൻഗേജ്മെന്റ് ഒപ്പുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *