സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രം ചേരാന്‍ കഴിയുന്ന മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ പുതിയ ബജറ്റിലൂടെ അവതരിപ്പിച്ചു.
രണ്ട് വര്‍ഷം മാത്രമാണ് നിക്ഷേപ കാലവാധി എന്നത് ഒരു പോരായ്മയായി തോന്നിയേക്കാം. പ്രതിവര്‍ഷം 7.5 ശതമാനം പലിശ കിട്ടും. ഏറ്റവും ഉയര്‍ന്ന പലിശ നിരക്കില്‍ ഒന്നുതന്നെയാണ് ഇതിന് നല്‍കിയിരിക്കുന്നതെന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. പ്രമുഖ ബാങ്കുകള്‍ രണ്ട് വര്‍ഷ സ്ഥിര നിക്ഷേപത്തിന് 6.5-7 ശതമാനം പലിശ നിരക്ക് നല്‍കുന്ന സാഹചര്യത്തിലാണ് മഹിളാ സ്‌കീമിന് 7.5 ശതമാനം പലിശ നല്‍കിയിരിക്കുന്നത്. ലഘു സമ്പാദ്യ നിക്ഷേപ സ്‌കീം ആയതുകൊണ്ട് നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായനികുതി ഇളവും ലഭിക്കും