ഇന്ത്യയിൽ ഓൺലൈൻ ജോലി എന്ന പേരിൽ പലരിൽ നിന്നും പണം നഷ്ടപ്പെട്ട കേസുകൾ വർധിക്കുന്നതിനാൽ ജാഗ്രത വേണം.സൈബർ തട്ടിപ്പുകൾ ഓരോ ദിവസവും പുതിയതായി അരങ്ങേറുകയാണ്.
പൂനെയിലെ രണ്ടു സോഫ്ട്‍വെയർ എൻജിനീയർമാരാണ് ഈ പ്രാവശ്യം തട്ടിപ്പിൽ കുടുങ്ങിയത്. 34 ലക്ഷം രൂപയാണ് ഇവർക്ക് നഷ്ട്ടപ്പെട്ടത്. ഓൺലൈൻ ജോലിയിലൂടെ ധാരാളം പണം നേടാം എന്ന് പ്രേരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഹോട്ടലുകൾ റേറ്റ് ചെയ്തും, വിഡിയോകൾ ഷെയർ ചെയ്തും എളുപ്പം പണമുണ്ടാക്കാം എന്നതായിരുന്നു ആകർഷണം. മെസ്സേജിങ് ആപ്പായ ടെലിഗ്രാം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ‘പ്രീ പെയ്ഡ് ടാസ്ക്കുകൾ’ എന്നതിൽ ആദ്യം പണം നിക്ഷേപിച്ചാൽ പിന്നെ ധാരാളം പണം വരുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പോലീസ് കേസ് റജിസ്റ്റർ ചെയ്തതോടെ പണം അയച്ച അക്കൗണ്ട് ഉടമയെ കണ്ടുപിടിക്കാൻ ശ്രമം നടത്തുന്നുണ്ട്.